കറക്കുന്നതിനായി അഴിക്കുന്നതിനിടയില്‍ കുതറിയോടിയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊച്ചറ, വയലാര്‍ നഗര്‍ സുല്‍ത്താന്‍ മേട് തെക്കേടത്ത് പുരുഷോത്തമന്റെ ഭാര്യ ഉഷ(50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടം നടന്നത്. കറക്കുന്നതിനായി തൊഴുത്തില്‍ നിന്നും അഴിക്കുന്നതിനിടെ കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ ഓലിയിലേക്ക് ഉഷ വീഴുകയും ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയും ചെയ്യുകയായിരുന്നു.
ദേഹത്തേക്ക് പശു വീണതാേടെ രണ്ടടി വെള്ളം മാത്രം വെള്ളമുള്ള ഓലിക്കുള്ളില്‍ ഉഷ ചുരുണ്ടുപോയി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് പശുവിന്റെ അടിയിലായി ഉഷയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസും സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അനന്ദകൃഷ്ണന്‍, രാധികാകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.
English Summary: A housewife falls into a pit while trying to catch a stray cow
You may also like this video