Site iconSite icon Janayugom Online

പയ്യനാമൺ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഒഡീഷ, ബീഹാര്‍ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.

Exit mobile version