Site iconSite icon Janayugom Online

ആലപ്പുഴയിൽ മേൽപ്പാലത്തിന്റെ കൂറ്റൻ ഗർഡർ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴയിൽ ദേശീയപാത നവീകരണം നടക്കുന്ന മേൽപ്പാലത്തിന്റെ കൂറ്റൻ ഗർഡർ തകർന്നു വീണു. തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിന്റെ കൂറ്റൻ ഗർഡറാണ് തകർന്നു വീണത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗർഡർ തകർന്നു വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഷെഡിൽ തൊഴിലാളികൾ ഇല്ലാതിരുന്ന സമയമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന്റെ വടക്കുവശം നിർമാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിന്റെ നാല്‌ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. പൊലീസും ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version