പന്നിയാർകുട്ടിയിൽ മൂന്ന് മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മനുഷ്യാസ്ഥികൂടം കണ്ടെത്തി.
പന്നിയാർകുട്ടി സെന്റ്. മേരീസ് പള്ളിക്ക് സമീപം കദളിക്കാട്ട് രാജന്റെ പുരയിടത്തിനു സമീപം ഈറ്റവെട്ടാനായി ചെന്നവരാണ് തോട്ടിൽ അസ്ഥികൂടം കണ്ടത്.
ചുവപ്പിൽ വെള്ളവരകളുള്ള ഷർട്ടാണ് ധരിച്ചിട്ടുള്ളത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഏകദേശം 50 വയസ്സ് ഉണ്ടെന്ന് കരുതുന്ന പുരുഷന്റെ അസ്ഥികൂടമാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി രാജക്കാട് എസ് ഐ സജി എൻ പോൾ പറഞ്ഞു.
English Summary: A human skeleton was found near Panniarkutty church
You may also like this video