Site iconSite icon Janayugom Online

അമേരിക്കയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 32 പേർ മരിച്ചെന്ന് സൂചന

അമേരിക്കയിൽ കനത്ത നാശം വിതച്ച് വീശിയടിച്ച് ചുഴലിക്കാറ്റ്. 32 പേർ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നാല് സംസ്ഥാനങ്ങളിലാണ് കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിൽ മൂന്ന് മരണം ഉണ്ടായി. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ മരിച്ചു. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. 

മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. മിസ്സോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സംസ്ഥാനങ്ങൾ. വെള്ളിയാഴ്ച കൻസാസിൽ ഒരു ഹൈവേയിൽ ചുഴലിക്കാറ്റിൽ 50-ലധികം വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 

Exit mobile version