Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചിറയിന്‍കീഴ് അഴൂറാണ് സംഭവം. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്നവരെ ഉടന്‍തന്നെ പുറത്തിറക്കിയതിനാല്‍ വന്‍ ആളപായം ഒഴിവായി. അഗ്നിസംരക്ഷം സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

29 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 11.30 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 

Eng­lish Sum­ma­ry: A KSRTC bus caught fire in Thiru­vanan­tha­pu­ram and the bus was com­plete­ly gutted

You may also like this video

Exit mobile version