Site iconSite icon Janayugom Online

ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; മലയാളികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസിന് തീപിടിച്ചു. മലയാളികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൈസൂരുവിന് സമീപം നഞ്ചൻകോട്ട് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. തീപടരുന്നത് ആദ്യം ഡ്രൈവറുടെ ശ്രദ്ധയില്‍ ആണ് പെട്ടത്. 

ഈ സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു. തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ അതിവേഗം പുറത്തിറക്കുകയായിരുന്നു.40ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 

Exit mobile version