നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ചങ്ങനാശേരി എസ് ബി കോളേജിന് സമീപമാണ് അപകടം നടന്നത്. മൂന്ന് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുത്തകര്‍ന്നു. ഈ മേഖലയില്‍ വഴിയരികില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.
English Summary:A KSRTC bus hit the back of a stopped lorry; 10 people injured
You may also like this video