Site iconSite icon Janayugom Online

കുട്ടിക്കാനത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞു; മാവേലിക്കര സ്വദേശികളായ 4 പേർക്ക് ദാരുണാന്ത്യം(VIDEO)

കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം.
മാവേലിക്കര സ്വദേശികളായ രമാ മോഹൻ(51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.കെഎസ്ആർടിസി യുടെ അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപെട്ടത്.

ബസിലുണ്ടായിരുന്നവരെല്ലാം മാവേലിക്കര സ്വദേശികൾ. മധുര, തഞ്ചാവൂർ തീർത്ഥാടന പാക്കേജിൽപെട്ടവരുമായി പോയി തിരികെ വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.ബസിലുണ്ടായിരുന്നത് ആകെ 34 ഓളം യാത്രക്കാർ ഉണ്ടായിരുന്നു .എല്ലാവരെയും പുറത്തെടുത്തു. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ‌ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. 

Exit mobile version