Site iconSite icon Janayugom Online

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം; നിയമം വിനോദസഞ്ചാരികള്‍ക്ക് ബാധകമല്ലെന്ന് ഇന്തോനേഷ്യ

അടുത്തിടെയാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്തോനേഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ നിയമം രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ഇന്തോനേഷ്യ ഭരണകൂടം. വിദേശികള്‍ക്ക് ഈ നിയമം ബാധകമല്ലെന്നാണ് രാജ്യം അറിയിച്ചിരിക്കുന്നത്.

വിവാഹിതാരാകാത്ത, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുവദിക്കുന്ന നിയമം കഴിഞ്ഞ ആഴ്ചയാണ് ഇന്തോനേഷ്യ പാസാക്കിയത്. അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിന് ആറ് മാസം തടവും ശിക്ഷ ലഭിക്കും. 2019ല്‍ 16 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇന്തോനേഷ്യയിലെത്തിയത്. പുതിയ നിയമം വരുന്നതോടെ രാജ്യത്തേക്ക് വിദേശികളുടെ വരവ് കുറയുമെന്നാണ് വിശദീകരണം. ഡെപ്യൂട്ടി നിയമ-മനുഷ്യാവകാശ മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിജ് ആണ് ഇക്കാര്യം അറിയിച്ചത്.

Eng­lish Sum­ma­ry : A law that crim­i­nal­ized extra­mar­i­tal sex; tourists won’t be charged under law
You may also like this video

Exit mobile version