സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിച്ച് സംഘം. ഡൽഹിയിലെ ജില്ലാ കോടതിയിൽ വച്ച് ഒരു സംഘം ആളുകൾ രാകേഷ് കിഷോറിനെ മർദിച്ചെന്നാണ് റിപ്പോർട്ടുള്ളത്. ഒക്ടോബറിൽ കോടതി നടപടികൾക്കിടയിലാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിഞ്ഞത്.
‘സനാതന ധർമ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന’ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു. അക്രമിയായ അഭിഭാഷകൻ കിഷോർ ആർഎസ്‌എസുകാരനാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ വെളിപ്പെടുത്തിയിരുന്നു. അതേസമയം അക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.

