മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ആയിരുന്നു സംഭവം. ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിൽ ചിതറി വീണു. മൈസൂരുവിൽ നിന്ന് എറണാകുളം ബീവറേജസിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടരത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.
മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ഒരു മരണം

