Site iconSite icon Janayugom Online

അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. പുതിയ ഒരു സിനിമയെ പറ്റി ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് റൂമിലേക്ക് വിളിച്ചു വരുത്തിയത്. മുൻപ് അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിച്ചുള്ള പരിചയം കൊണ്ടാണ് വിളിച്ചപ്പോൾ പോയത്. റൂമിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ പറഞ്ഞു. 

മണിച്ചിത്രത്താഴ്, ധ്രുവം, ആയുഷ്‌കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ‘അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. ഒരു നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല’. അവർ അഭിമുഖത്തിൽ പറഞ്ഞു.

Exit mobile version