തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ കൊളറൂണ്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സിയെടുത്ത് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന.
English Summary: A Malayali couple met a tragic end when their car fell into a river in Tamil Nadu
You may also like this video

