Site iconSite icon Janayugom Online

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു (47) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. ശ്രീദേവി ജോയ് ആണു ഭാര്യ. ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്നു മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. 

വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽ കോർപറേഷൻ (ഹസം മിബൈരിക് ജനറൽ) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെഎംസിസി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

Exit mobile version