Site iconSite icon Janayugom Online

ഇന്ത്യാ ഗേറ്റിന് സമീപം വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു

ഡൽഹിയിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി സോമശേഖരന്‍ നായര്‍ മരിച്ചു. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റായിരുന്നു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

തിങ്കളാഴ്ച്ച വൈകിട്ടോടെ ഇന്ത്യാ ഗേറ്റ് പരിസരത്ത് സോമശേഖരനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.

Exit mobile version