Site iconSite icon Janayugom Online

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടയിൽ മലയാളി വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടയിൽ മലയാളി വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു. കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ലണ്ടനിലെ കാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരണം സംഭവിച്ചത്. 

ജേഷ്ഠന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം തിരികെ പോകുമ്പോഴായിരുന്നു സംഭവം. എമിറേറ്റ്‌സ് വിമാനത്തില്‍ ലണ്ടനിലെ ഗാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുന്‍പ് വിമാനത്തിനകത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ജിഫോന്‍സ്, ആരോണ്‍ എന്നിവരാണ് മക്കള്‍.

Exit mobile version