മംഗളുരു രാജ്യാന്തര വിമാനത്താവളം വഴി വജ്രങ്ങൾ കടത്തിയ മലയാളി അറസ്റ്റിൽ. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാസറഗോഡ് സ്വദേശിയായ പ്രതി അറസ്റ്റിലായത്. 306.21 കാരറ്റ് വജ്രങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വജ്രത്തിന് 1.69 കോടി രൂപയാണ് വില. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രീ-എംബാർക്കേഷൻ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ചത്. ദുബായിലേക്ക് പോകുകയായിരുന്ന ഇയാള്‍.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് വജ്രങ്ങള്‍ കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളിലായി വ്യത്യസ്ത വലിപ്പത്തിലുള്ള വജ്രങ്ങളുള്ള 13 ചെറിയ പാക്കറ്റുകൾ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരനെ സിഐഎസ്എഫ് കൂടുതൽ അന്വേഷണത്തിനായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
English Summary;A Malayali who tried to smuggle diamonds in his underwear through the airport was arrested
You may also like this video