23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ വജ്രം കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റിൽ

Janayugom Webdesk
ബെംഗളൂരു
May 29, 2023 7:25 pm

മംഗളുരു രാജ്യാന്തര വിമാനത്താവളം വഴി വജ്രങ്ങൾ കടത്തിയ മലയാളി അറസ്റ്റിൽ. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാസറഗോഡ് സ്വദേശിയായ പ്രതി അറസ്റ്റിലായത്. 306.21 കാരറ്റ് വജ്രങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വജ്രത്തിന് 1.69 കോടി രൂപയാണ് വില. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രീ-എംബാർക്കേഷൻ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ചത്. ദുബായിലേക്ക് പോകുകയായിരുന്ന ഇയാള്‍.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് വജ്രങ്ങള്‍ കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളിലായി വ്യത്യസ്ത വലിപ്പത്തിലുള്ള വജ്രങ്ങളുള്ള 13 ചെറിയ പാക്കറ്റുകൾ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരനെ സിഐഎസ്എഫ് കൂടുതൽ അന്വേഷണത്തിനായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Eng­lish Summary;A Malay­ali who tried to smug­gle dia­monds in his under­wear through the air­port was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.