Site iconSite icon Janayugom Online

ഒമാൻ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഒമാൻ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി വെള്ളിയാഴ്ച വൈകിട്ട് നടക്കാനിറങ്ങിയതിനിടയിൽ റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനായ കണ്ടല്ലൂർ നടയിൽപടിറ്റേതിൽ വീട്ടിൽ എൻ.സി സുഭാഷ് ആണ് ഭർത്താവ്.
മകൻ: സൂരജ് എൻ.സുഭാഷ്. സംസ്കാരം പിന്നീട്.

Exit mobile version