സംസ്കാരച്ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നുസ്വാമിയുടെ സംസ്കാരച്ചടങ്ങിന് കുഴിയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുഴിയെടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാരച്ചടങ്ങിന് കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു

