വയനാട് ചുള്ളിയോട് ചന്തയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.
ഇതിനു സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീപിടിത്തം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.
English Summary: A man who was sleeping on the road was burnt to death after he caught fire from Wayanad garbage
You may also like this video