എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി ജില്ലയിലെ എംഡിഎംഎയുടെ പ്രധാന മൊത്തവിതരണക്കാരൻ അറസ്റ്റിലായി. ഓച്ചിറ മേമന വിജേഷ് ഭവനില്‍ വിജേഷ്(33) ആണ് അറസ്റ്റിലായത്. ജില്ലയിൽ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാനിയാണ് വിജേഷ്. മയക്കുമരുന്ന് വില്പന നടത്തുവാൻ ഉപയോഗിക്കുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സമീപകാലത്ത് ജില്ലയിൽ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പി, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ എസ്, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ ജെ, അജിത് ബി എസ്, അനീഷ് എം ആർ, അഭിരാം എച്ച്, സൂരജ് പി എസ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി, സിവിൽ എക്സൈസ് ഡ്രൈവർ സുഭാഷ് എസ് കെ എന്നിവർ പങ്കെടുത്തു.