Site iconSite icon Janayugom Online

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനില്‍ നിന്ന് സന്ദേശം

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്സാപ്പ് നമ്പരിലേക്കാണ് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നാണ് സന്ദേശം. പാകിസ്താനിലെ നമ്പരിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നതെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്. പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry: A mes­sage from Pak­istan that there will be a ter­ror­ist attack in Mumbai
You may also like this video

Exit mobile version