Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത മകളെ ബലാ ത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഗഡക് മൂലഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 16കാരിയായ കുട്ടിക്ക് കാലുകളിൽ വീക്കമുണ്ടായതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പിതാവിന്‍റെ ക്രൂരത പുറത്തറിയുന്നത്. കുട്ടി 31 ആഴ്ച ഗർഭിണിയാണെന്ന് സ്കാനിങ്ങിനും രക്തപരിശോധനക്കും ശേഷം ഡോക്ടർ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ ആളില്ലാത്ത സമയത്ത് പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തിലെ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മൂലഗുണ്ട് പൊലീസ് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി ബുധനാഴ്ച പിതാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് കൗൺസലിങ് നൽകിയിട്ടുണ്ടെന്നും വിശദമായ വൈദ്യപരിശോധനക്ക് ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇരയായ കുട്ടിക്ക് 20 വയസ്സുള്ള സഹോദരിയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരനുമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version