Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും പിടിയിൽ. ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇരുവരെയും മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടിൽ സിനിമ കാണുമ്പോഴാണ്‌ രണ്ടാനച്ഛൻ പീഡിപ്പിച്ചത്. 2024 സെപ്തംബറിലാണ് സംഭവം. വിവരം അമ്മയോട് കുട്ടി പറഞ്ഞെങ്കിലും ഇടപെട്ടില്ല. മാനസികമായി തളർത്തുന്ന പെരുമാറ്റം പ്രതി തുടർന്നതോടെ കുട്ടി നേരിട്ട് മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പീഡന വിവരം പറഞ്ഞ് പരാതി നൽകുകയായിരുന്നു. മാന്നാർ എസ്എച്ച്ഒ ഡി രജീഷ് കുമാറി​ന്റെ നിർദേശ പ്രകാരം എസ് ഐ ഗിരീഷ്‌കുമാർ, പ്രൊബേഷൻ എസ് ഐ ജോബിൻ, വനിതാ എഎസ്ഐമാരായ സ്വർണരേഖ, രജിത, സിനിയർ സിപിഒ സുധീഷ്, സിപിഒ ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version