മുല്ലക്കൽ സ്ട്രീറ്റിൽ എം പി ഗുരുദയാലിന്റെ ഗുരുജുവലറിയിൽ മോഷണം നടന്നിട്ട് ഒരു മാസം പിന്നിട്ടു. പ്രതികളെ കണ്ടെത്താന്‍ ഇത് വരെ പോലീസിന് സാധിച്ചിട്ടില്ല. 13 ലക്ഷം രൂപായുടെ നഷ്ടം ഉണ്ടായതായി ജുവലറി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ മോഷണം സംബന്ധിച്ച് ഇത് വരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
മുല്ലക്കൽ സ്ഥിതിചെയ്യുന്ന ജുവലറികൾ ഏറെയും ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സിസിടിവി യിൽ പ്രതിയുടെ മുഖ മാസ്ക്ക് ധരിച്ചതിനാൽ തിരിച്ച് അറിയാൻ കഴിഞ്ഞില്ല.മോഷണം നടന്ന സമയത്തുള്ള പോലീസിന്റെ തുടരന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ ഓൾ കേരള ഗോൾഡ് ആന്റ് മെര്‍ച്ചന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കത്ത് നൽകുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്രയും, സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കലും പറഞ്ഞു.