സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ഏറ്റുവാങ്ങിയ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പതിനാല് ഇടങ്ങളില്‍ പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍അവസരമൊരുക്കിയിട്ടുണ്ട്.തങ്ങളുടെ പ്രിയനേതാവിനെ ഒരുനോക്കുകാണുവനായി വിമാനത്താവളത്തിലും പരിസരത്തും നിരവധി നേതാക്കളും, പ്രവര്‍ത്തകരും എത്തിയിരുന്നു.
മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.
ഇടര്‍ച്ചയില്ലാതെ മുദ്രാവാക്യങ്ങളുയര്‍ത്തുമ്പോഴും വീരവണക്കം നേരുമ്പോഴും കമ്മ്യൂണിസത്തിന്റെ അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ ചിത്രമായിരുന്നു തമിഴകമാകെ. ചികിത്സക്കായി ചെന്നൈയിലെത്തിയത് മുതല്‍ കരുതലുമായി ഏവരും കൂടെ നിന്നു. തമിഴ്‌നാട്ടിലെ സഖാക്കള്‍ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കോടിയേരിയുടെ അന്ത്യ യാത്രയ്ക്ക് ആവശ്യമായ സംവിധാങ്ങള്‍ ഒരുക്കാന്‍ ഒപ്പം നിന്നു. പ്രിയ സഖാവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നറിഞ്ഞത് മുതല്‍ ജനപ്രവാഹമായിരുന്നു ചെന്നൈയിലെ ആശുപത്രിയിലും പരിസരത്തും ഒഴുകിയെത്തിയത്
English Summary: A mourning procession started carrying Kodiyeri’s body