Site iconSite icon Janayugom Online

പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകൽ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. നിലവില്‍ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. തച്ഛനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. 10 ദിവസം മുൻപാണ് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിനിക്ക് പനി ബാധിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനിയും ശ്വാസതടസവും കൂടിയതോടെ ചൊവ്വാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. നിപ ലക്ഷണങ്ങളുള്ളതിനാൽ കോഴിക്കോട് വൈറോളജി ലാബിലേക്ക് ശ്രവം പരിശോധനക്ക് അയച്ചു.

പ്രാഥമിക പരിശോധനയിൽ 38 കാരിയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലവും പോസറ്റീവാണ്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും ആരംഭിച്ചു. വീടിന് സമീപത്തെ മരത്തിൽ വവ്വാലിൻ്റെ സാനിദ്ധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ചതിനാൽ തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ പഞ്ചായത്തിലെ 17, 18, വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.

Exit mobile version