കൈവെട്ടു കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ ശ്രമിച്ചതിന് ഇരിട്ടി വിളക്കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാക്കയങ്ങാടിനടുത്തെ വിളക്കോട്ടൂർ സ്വദേശി സഫീറിനെയാണ് എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത് തലശേരി കോടതി പരിസരത്ത് നിന്നും വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് പ്രതിയെ എൻഐ.എ പിടികൂടിയത്. തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം പ്രൊഫസർ ടി.ജെ.ജോസഫിൻ്റെ കൈ പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിയായ എർണാകുളം സ്വദേശി സവാദിന് മട്ടന്നൂരിൽ ഒളിത്താവളമൊരുക്കിയെന്ന കേസിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഫീറിനെ പിടികൂടിയത്. ചിറ്റാരിപറമ്പിലെ എ.ബി വി.പി പ്രവർത്തകൻ ശ്യാമപ്രസാദിനെ കണ്ണവത്ത് നിന്നും ബൈക്ക് തടഞ്ഞു നിർത്തിവെട്ടിക്കൊന്ന കേസിലെ പത്താം പ്രതിയാണ് സഫീർ .
കൈവെട്ടു കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാൻ സൗകര്യമൊരുക്കിയ വിളക്കോട് സ്വദേശി എൻ.ഐ.എ കസ്റ്റഡിയിൽ

