തിരുവോണ ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് അധികൃതർ ‘തുമ്പ’ എന്ന് പേരിട്ടു. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെ ലഭിച്ചത്. തുടർന്ന് കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക വൈദ്യപരിശോധനകൾ പൂർത്തിയാക്കി. നിലവിൽ ആയമാരുടെ പരിചരണത്തിലാണ് കുഞ്ഞുള്ളത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
‘തുമ്പ’; തിരുവോണ ദിനത്തിൽ തലസ്ഥാനനഗരിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി

