തിരുവനന്തപുരത്ത് തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ചുദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ എത്തിയത്. കുഞ്ഞിന് നവംബർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്മത്തൊട്ടിലിൽ എത്തിയ കുട്ടികളുടെ എണ്ണം 12 ആയി ഉയർന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കുഞ്ഞ്.
അമ്മത്തൊട്ടിലിൽ പുതിയ അതിഥി; അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘നവംബർ’ എന്ന് പേരിട്ടു

