സൊഹ്റാന്‍ മംദാനിയുടെ വിജയത്തിലൂടെ ന്യൂയോർക്ക് അമേരിക്കയ്ക്കും ലോകത്തിനാകെയും പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൊണാൾഡ് ട്രംപിന്റെ പ്രാകൃത രാഷ്ട്രീയത്തിനുള്ള പരിഷ്കൃതമായ മറുപടിയാണ് സൊഹ്‌റാൻ മംദാനി. ഈ വിജയം വിപണി നിയന്ത്രിക്കുന്ന യുഎസ് സാമൂഹ്യ മനസിൽ മാറ്റത്തിന്റെ ഒരു തരംഗത്തിന് കാരണമാകുമെങ്കില്‍ ഇതാണ് ട്രംപിസത്തിന്റെ അന്ത്യത്തിന്റെ തുടക്കമെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ലോകത്തിനാകെയും പുതിയ പ്രതീക്ഷ: ബിനോയ് വിശ്വം

