ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരണപ്പെട്ട ഗര്‍ഭിണിയായ അമ്മയുടെ ഉദരത്തില്‍ നിന്നും നവജാത ശിശുവിനെ രക്ഷപ്പെടുത്തിയതായി ഗാസ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.ഒരേ കുടുംബത്തിലെ 24 പേര്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ 9 മാസം ഗര്‍ഭിണിയായ ഒല അദ്നാന്‍ ഹര്‍ബ് അല്‍ ഖുര്‍ദും ഉള്‍പ്പെട്ടിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ ഖുര്‍ദിനെ അല്‍ അവ്ദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ഏകദേശം മരണത്തോട് കീഴടങ്ങിയിരുന്നു.
അമ്മയെ രക്ഷിക്കാനായില്ലെങ്കിലും ഒരു അള്‍ട്രാ സൗണ്ട് സ്കാനിംഗിലൂടെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ പെട്ടെന്ന് തന്നെ ഒരു അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നുവെന്ന് ആശുപത്രിയിലെ സര്‍ജന്‍ പറയുന്നു.പുറത്തെടുത്തപ്പോള്‍ കുഞ്ഞ് അപകടനിലയിലായിരുന്നുവെങ്കിലും ഓക്സിജനും മറ്റ് അടിയന്തര ചികിത്സകളും നല്കിയതോടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.ഇപ്പോള്‍ കുഞ്ഞിനെ ദേര്‍ എല്‍ ബാലയിലെ അല്‍ അക്സ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സെന്‍ട്രല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് നടന്ന ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ഖുര്‍ദ് ഉള്‍പ്പെടെ 3 സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്.ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇസ്ര്യേല്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തീവ്രവാദ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടത്തുന്നതായി സൈനിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
English Summary;A newborn baby was rescued from the dead mother’s womb
You may also like this video