കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം ഡി എം എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. ആഗ്ബേടോ സോളോമനെയാണ്(29) ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
എം ഡി എം എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ
