മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കിണറ്റിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീദയുടെയും മകനായ ഏദൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏദൻ. ഇതിനിടെ, അടുക്കളയോട് ചേർന്ന ചെറിയ ആൾമറ മാത്രമുണ്ടായിരുന്ന കിണറ്റിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

