Site iconSite icon Janayugom Online

മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ട് വെട്ടേറ്റ് മരിച്ചു

മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകന്‍ ദയാല്‍ ആണ് മരിച്ചത്. ആലക്കോട് കോളിനഗറിലാണ് സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി(80) വിറക് വെട്ടുന്നതിനിടെ വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല.

Exit mobile version