Site iconSite icon Janayugom Online

ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റിൽ. മൈസൂർ പെരിയപട്ടണയിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിൽ മാക്കോട് സ്വദേശി ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം അമ്മയോട് വഴക്കിട്ട ഗണേഷ് ഇളയ കുട്ടിയെ കൊണ്ട് പുറത്തേക്ക് പോവുകയും, കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലേക്ക് എറിയുകയുമായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷിനെ പൊലീസ്‌ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്നാണ് ഇയാൾ പൊലീസിന് നല്‍കിയ മൊഴി.

Eng­lish Summary:A one-and-a-half-year-old child was thrown into the pond and killed; Father arrested
You may also like this video

YouTube video player
Exit mobile version