ആലപ്പുഴ മാന്നാറിൽ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രിയിലാണ് കുട്ടികൾക്ക് ചെലവ് തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ ഭർത്താവിന് അയച്ചുകൊടുത്തത്.
ഭർത്താവ് മുജീബ് അനീഷയെ നാലാമത് വിവാഹം ചെയ്തതാണ്. വിവാഹശേഷം മുജീബ് വിദേശത്തേക്ക് കടന്നു. വിവാഹ തട്ടിപ്പ് വീരനാണ് മുജീബ് എന്ന നാട്ടുകാർ പറയുന്നു. അനീഷയുടെ മൂന്നാമത് വിവാഹവും മുജീബിന്റെ നാലാമത് വിവാഹത്തിൽ ഉണ്ടായ കുഞ്ഞിനാണ് ചിലവിന് ലഭിക്കുന്നില്ല എന്ന പരാതി പറയുന്നത്.
ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ തന്നെ മാന്നാർ സ്റ്റേഷനിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും അവരുടെ അറസ്റ്റ് നടപടിയിലേക്ക് പോവുകയുമായിരുന്നു. സംഭവം അറിഞ്ഞ ബാലാവകാശ കമ്മീഷനും ചൈൽഡ് വെൽഫെയർ സൊസൈറ്റിയും ഇടപ്പെട്ടു. അനീഷയുടെ രണ്ടു കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
English Summary:A one-year-old child was beaten up in Alappuzha; Amma’s arrest was recorded
You may also like this video