Site iconSite icon Janayugom Online

ശബരിമലയില്‍ തന്റെ കാലത്ത് ആചാരപരമായോ, നിയമപരമായോ വീഴ്ച വരുത്തിയിട്ടില്ലെന്ന് എ പത്മകുമാര്‍

ശബരിമലയില്‍ തന്റെ കാലത്ത് ആചാരപരമായോ, നിയമപരമായോ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ .നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട്, 1998 മുതലുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായിട്ടോ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടോ തന്റെ കാലത്ത് ഒന്നും നടന്നിട്ടില്ല. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ആചാരത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. 

നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, 1998 മുതലുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 98 മാത്രമല്ല, അതിനു മുമ്പുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നാണ് തന്റെ അഭിപ്രായം. തന്റെ കാലത്ത് സ്വര്‍ണ്ണത്തിന്റെ കണക്ക് ഉള്‍പ്പെടെ എടുത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 28 വര്‍ഷമായി ചുമതല കൈമാറാത്ത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പ്രശ്‌നം കണ്ടപ്പോഴാണ് സ്വര്‍ണ്ണം പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി അടക്കമുള്ളവര്‍ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version