Site iconSite icon Janayugom Online

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; 62 പേർക്കായി തിരച്ചിൽ

അമേരിക്കയില്‍ ലാൻഡിങ്ങിനിടയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

 

രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Exit mobile version