ഇൻഡിഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ- ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിെൻറ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറിയെന്നാണ് പരാതി.
വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഉടനെ പൊലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമെങ്കിൽ പൊലീസ് അന്വേഷണത്തിന് വേണ്ട സഹായം നൽകുമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
താൻ ഉറങ്ങുകയായിരുന്നെന്നും ആംറെസ്റ്റ് ഉയർത്തി ഇയാൾ തന്നോട് അടുത്തിരിക്കുന്നത് കണ്ടാണ് ഉണർന്നതെന്നും യുവതി പറഞ്ഞു. സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലയായ താൻ ഉറങ്ങുന്നത് പോലെ നടിക്കുകയും അയാൾ അവിടെനിന്ന് എഴുന്നേറ്റ് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, അയാൾ കൂടുതൽ അടുത്തെത്തി തെൻറ ശരീരത്തിൽ പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
English summary; A passenger who sexually assaulted a woman on a flight was arrested
you may also like this video;