Site icon Janayugom Online

ചെരുപ്പിനുള്ളില്‍ 1.2 കിലോ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ കസ്റ്റംസ് പിടിയില്‍

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം പിടികൂടി. ബംഗളുരു എയര്‍പോര്‍ട്ടില്‍ വച്ചാണ് 69.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാങ്കോക്കില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് 1.2 കിലോ സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന.

കസ്റ്റംസ് അധികൃതര്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്തപ്പോള്‍ മെഡിക്കല്‍ ആവശ്യത്തിനായി എത്തിയതെന്നായിരുന്നു അവര്‍ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Eng­lish Summary;A pas­sen­ger who smug­gled 1.2 kg of gold inside his shoes was caught by customs
You may also like this video

Exit mobile version