Site iconSite icon Janayugom Online

സഹപാഠിയുടെ കഴുത്തില്‍ കുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപ്പരിക്കേല്‍പിച്ചു. ഫറോക്കിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version