തിരുവല്ലയിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പൊലീസ് സിപിഒ ചിറ്റാർ സ്വദേശി ആർ രതീഷാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി.
വഴിമദ്ധ്യേയാണ് മരിച്ചത്. രതീഷ് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വിവരം. അമ്മ വീട്ടിലുണ്ടാരിയുന്നപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. രണ്ട് മാസമായി ജോലിക്ക് ഹാജരായിരുന്നില്ല. അനധികൃതമായി ലീവെടുത്തതിനെത്തുടർന്ന് പൊലീസ് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയച്ചിരുന്നു.

