Site iconSite icon Janayugom Online

ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പൊലീസ് ഓഫിസർ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത്  വീട്ടിലെത്തിയ സിവിൽ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു.കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ ആണ്  കുഴഞ്ഞ് വീണ്  മരിച്ചത്.

ഇന്നലെ  സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. മധുരിക്കും ഓര്‍മ്മകളേ എന്ന ഗാനവും ആലപിച്ചിരുന്നു. ആഘോഷം  കഴിഞ്ഞ്  വീട്ടിലെത്തി രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version