Site icon Janayugom Online

കോവിഡ് കുറയുന്നതിന്റെ ശുഭസൂചകം: ആര്‍ വാല്യു ഏറ്റവും താഴ്ന്ന നിലയില്‍

R value

രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭസൂചകമായി ആര്‍ വാല്യു കുറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ചയിലെ ആര്‍ വാല്യു 0.68 ആണ്. ഇത് കോവിഡിന്റെ ആരംഭം മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. കൂടാതെ 2021 ഡിസംബറിനു ശേഷം ആര്‍ വാല്യു ഇത്രയും കുറയുന്നത് ഇപ്പോഴാണ്.

രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് അണുബാധ ഉണ്ടാകുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ആര്‍ വാല്യു. ഈ നിരക്ക് ഒന്നില്‍ താഴെയായാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കണക്കാക്കാനാകൂ.

പുതിയ തരംഗം അവസാനിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതെന്ന് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയ­ന്‍സിലെ ഗ­വേഷകനാ­യ സിതഭ്ര സിന്‍ഹ പറഞ്ഞു.

ജനുവരി മാസത്തില്‍ ആര്‍ വാല്യു 1.3 ആയിരുന്നുവെന്നും ജനുവരി 28ഓടെ 0.90 ആയി. നിലവില്‍ ആര്‍ വാല്യു വീണ്ടും താഴ‌്ന്ന് 0.68 എത്തി. ഇത് കോവിഡിന്റെ ആദ്യ തരംഗം മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സജീവ കേസുകളുടെ എണ്ണം 5000ത്തില്‍ താഴെയാണ്.

പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആര്‍ വാല്യു ഉള്ളത് മിസോറമില്‍ ആണ്, 0.88. ജനുവരി അവസാനത്തില്‍ ഇത് 1.48 ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള മധ്യ പ്രദേശിലെ ഈ ആഴ്ചയിലെ ആര്‍ വാല്യു 0.78 ആണ്. കഴിഞ്ഞ ആഴ്ചയില്‍ 1.75 ആയിരുന്നു.

കേരളത്തില്‍ കഴിഞ്ഞ ആഴ്ച 1.27 ആയിരുന്നെങ്കില്‍ നിലവില്‍ 0.76 ആയി കുറഞ്ഞു. തെലങ്കാനയില്‍ 1.3ല്‍ നിന്ന് 0.69 ആയും തമിഴ്‌നാട്ടില്‍ 1.31ല്‍ നിന്നും 0.58 ആയും താഴ‌്ന്നു.

ജനുവരി അവസാനത്തില്‍ 1.50 മുകളില്‍ ആര്‍ വാല്യു ഉണ്ടായിരുന്ന ജമ്മു കശ്മീരിലെയും കര്‍ണാടകയിലെയും നിലവിലെ നിരക്ക് യഥാക്രമം 0.54,0.49 എന്നിങ്ങനെയാണ്. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ആര്‍ വാല്യു 0.59ല്‍ നിന്ന് 0.53 ആയി കുറഞ്ഞു.

Eng­lish Sum­ma­ry: A pos­i­tive sign of a decline in covid: R val­ue is at an all-time low

You may like this video also

Exit mobile version