Site iconSite icon Janayugom Online

എ പ്രദീപ്കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; നിയമനം കെ കെ രാഗേഷ് സിപിഐ (എം) ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന്

മുൻ എംഎൽഎ എ പ്രദീപ്കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് കണ്ണൂർ സിപിഐ (എം) ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ് നിയമനം.1964ൽ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎൽഎയായി. സിപിഐ(എം)സംസ്ഥാന കമ്മിറ്റി അംഗമാണ്.

Exit mobile version