Site iconSite icon Janayugom Online

ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, നാവിൽ കമ്പി ഉപയോഗിച്ച് കുത്തി; പേരൂർക്കടയിൽ ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം

ദളിത് കുടുംബത്തിന് നേരെ ആർഎസ്എസിന്റെ ആക്രമണം. പേരൂർക്കടയിലാണ് സംഭവം. ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് മർദ്ദിച്ചത്. ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം അഴിച്ചുവിട്ടത്.

ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. ഗർഭിണിയായ അഞ്ജലിയുടെ വയറ്റിൽ ചവിട്ടുകയും സഹോദരന്മാരുടെ മുഖത്ത് അടിക്കുകയുമായിരുന്നു. നാവിൽ കമ്പി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റവർ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ ആണ്. മലമുകൾ മുകളുകാട് സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പേരൂർക്കട പൊലീസിൽ പരാതി നൽകി.

Exit mobile version