Site iconSite icon Janayugom Online

യുപിയില്‍ ബലാത്സം ഗത്തിനിരയായ ഗര്‍ഭിണിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊ ന്നു

യുപിയില്‍ ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീക്കൊളുത്തി കൊന്നു. യുപിയിലെ മെയിൻപൂരി ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുമ്പാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പൊലീസ് മൂന്ന് പേരെ പ്രതിയാക്കി കേസെടുത്തു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്.
ഗ്രാമത്തിൽലുള്ള അഭിഷേക് എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 

എന്നാൽ, പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് പഞ്ചായത്ത് യോഗത്തിൽവെച്ച് പെൺകുട്ടിയെ യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു.എന്നാൽ, ഇതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെട്രോളൊഴിച്ച് ഇവരെ തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലും തുടർന്ന് സെയ്ഫായിലും വിദഗ്ധ ചികിത്സക്കും പ്രവേശിപ്പിച്ചുവെങ്കിലം ജീവൻ രക്ഷിക്കാനായില്ല. ഐപിസി സെക്ഷൻ 307, 376 വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Eng­lish Summary:a preg­nant woman was raped and killed by a youth who poured petrol on her and set her on fire
You may also like this video

Exit mobile version